26 SEPTEMBER 2024
ASWATHY BALACHANDRAN
പ്രമേഹം ഉള്ളവർ പൊതുവേ കാപ്പി ഒഴിവാക്കുന്നത് കാണാം. എന്നാൽ കാപ്പി കുടിയ്ക്കൽ അത്ര മോശം ശീലമല്ല.
Pic Credit: GETTY IMAGES
ദിവസേന മൂന്ന് കപ്പ് കോഫി കുടിക്കുന്നത് പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത 40 മുതല്‍ 50 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം.
കോഫിയും ചായയും കുടിക്കുന്ന 1.88 ലക്ഷം ആളുകളുടെയും കോഫി മാത്രം കുടിക്കുന്ന 1.72 ലക്ഷം ആളുകളുടെയും വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ഈ കണ്ടെത്തൽ നടത്തിയത്.
മിതമായ അളവില്‍ മൂന്ന് കപ്പ് കോഫി അല്ലെങ്കില്‍ 200-300 മില്ലിഗ്രാം കഫീന്‍ ഉള്ളിൽ ചെല്ലുന്നത് നല്ലതാണ്.
100 മില്ലിഗ്രാമില്‍ താഴെ കഫീൻ ഉള്ളിൽ എത്തുന്നവരെക്കാൾ പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കുറവാണ് കാപ്പി കുടിക്കുന്നവരിൽ.
പഠന റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next: തൈരിനൊപ്പം ഉണക്കമുന്തിരി ചേർത്തു നോക്കൂ... ഇരട്ടിഫലം