04 November 2024
ABDUL BASITH
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് ഇന്ത്യൻ ടീമിനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. പരമ്പര കിവീസ് തൂത്തുവാരിയത് ഞെട്ടലായിരുന്നു.
Image Credits - PTI
ഈ പരമ്പരയ്ക്ക് മുൻപ് വരെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാമതായിരുന്നു ഇന്ത്യ. എന്നാൽ, കിവീസിനെതിരെ മൂന്ന് കളിയും തോറ്റതോടെ ഇത് തുലാസിലായി.
പരമ്പര നഷ്ടത്തോടെ ഇന്ത്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണു. 62.82 ശതമാനം പോയിൻ്റ് 58.33 ആയാണ് കുറഞ്ഞത്.
ഇന്ത്യ താഴേക്ക് വീണപ്പോൾ ഓസ്ട്രേലിയ പട്ടികയിൽ ഒന്നാമതെത്തി. 62.5 ശതമാനം പോയിൻ്റോടെയാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുത്തത്.
ന്യൂസീലൻഡ് പരമ്പരയ്ക്ക് മുൻപ് 8 കളികളിൽ നിന്ന് കേവലം നാല് ജയമുണ്ടെങ്കിൽ ഇന്ത്യക്ക് ഫൈനൽ കളിക്കാമായിരുന്നു. പരമ്പര തോൽവിയോടെ ഇതിൽ തിരിച്ചടിയായി.
ഇനി ഫൈനൽ ഉറപ്പിക്കാൻ അഞ്ച് മത്സരങ്ങളിൽ നാല് ജയം വേണം. അതായത് ഓസ്ട്രേലിയയിലെ അഞ്ച് കളികളിൽ നാലും ജയിച്ചാലേ ഫൈനൽ കളിക്കാനാവൂ.
ഓസ്ട്രേലിയയ്ക്കും ഈ പരമ്പര വളരെ നിർണായകമാണ്. ഇനിയുള്ള ഏഴ് കളിയിൽ നിന്ന് നാല് ജയമുണ്ടെങ്കിൽ അവർക്ക് ഫൈനൽ കളിക്കാം.
Next : ഇന്ത്യ കുറിച്ച റെക്കോർഡുകൾ