സ്വർണത്തിന് നിറം മാറുമോ?

8 SEPTEMBER 2024

ASWATHY BALACHANDRAN

ശുദ്ധ സ്വർണം എന്നത് നല്ല തിളക്കമുള്ള മഞ്ഞ നിറത്തിലുള്ള ഇത്തിരി ബലം കുറഞ്ഞ ഒരു ലോഹമാണ്.

ശുദ്ധ സ്വർണം

Pic Credit: FREEPIK

സ്വർണത്തിന്റെ ദൃഢത കൂട്ടാൻ ആണ് മറ്റു ലോഹങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നത്. 

ദൃഢത കൂട്ടാൻ

സിൽവർ, പലേഡിയം, സിങ്ക് , നിക്കൽ, പ്ലാറ്റിനം , കോപ്പർ തുടങ്ങിയവയാണ് സാധാരണയായി സ്വർണത്തോടൊപ്പം ചേർക്കുന്ന മറ്റ് ലോഹങ്ങൾ. 

മറ്റ് ലോഹങ്ങൾ

സ്വർണത്തിന്റെ ശുദ്ധി കണക്കാക്കുന്നത് കാരറ്റ് എന്ന അളവിലാണ്. 100% സ്വർണം എന്നത് 24 കാരറ്റ് ആണ്. 

കാരറ്റ്

സ്വർണത്തിനൊപ്പം കോപ്പർ ചേർക്കുമ്പോൾ റോസ് കളർ കിട്ടും. 22.5 % കോപ്പറും 2.5 % സിൽവറും ആണെങ്കിൽ റോസ് ഗോൾഡ് ലഭിക്കും.

റോസ് ഗോൾഡ് 

സ്വർണത്തോടൊപ്പം വെള്ള നിറത്തിലുള്ള ലോഹങ്ങളായ സിൽവർ, നിക്കൽ അല്ലെങ്കിൽ പലേഡിയം ഇവ ചേർക്കുമ്പോൾ ആണ് വൈറ്റ് ഗോൾഡ് ഉണ്ടാകുന്നത്.

വൈറ്റ് ഗോൾഡ്

Next: തിളപ്പിച്ച നാരങ്ങാവെള്ളത്തെപ്പറ്റി കേട്ടിട്ടുണ്ടോ?