ഇവിടെ 'കൊല്ലുന്ന' ഉഷ്ണം; ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശങ്ങൾ 

25 July 2024

Abdul basith

ചൂട് സഹിക്കാൻ പറ്റാത്ത ഒന്നാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കനത്ത ചൂടാണ് നമ്മൾ അനുഭവിക്കുന്നത്. എന്നാൽ, ഇതിനെയൊക്കെ കവച്ച് വെക്കുന്ന ചില ചൂടൻ സ്ഥലങ്ങളുണ്ട്.

ചൂട്

കാലിഫോർണിയയിലെ ഫർണസ് ക്രീക്ക് ആണ് ലോകത്തിലെ ഏറ്റവും കൂടിയ ചൂട് റെക്കോർഡ് ചെയ്തിട്ടുള്ള സ്ഥലം. ഔദ്യോഗിക കണക്ക് പ്രകാരം ഇവിടെ 1913 ജൂലായ് 10ന് 56.7 ഡിഗ്രി ഊഷ്മാവാണ് രേഖപ്പെടുത്തിയത്.

ഫർണസ് ക്രീക്ക്

തുനീഷ്യയിലെ കെബിലിയിലും ചിന്തിക്കാൻ കഴിയാത്ത ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. 1931 ജൂലായ് ഏഴിന് ഇവിടെ 55 ഡിഗ്രി ഊഷ്മാവ് രേഖപ്പെടുത്തി.

കെബിലി

ഇറാനിലെ അഹ്‌വാസിൽ 54 ഡിഗ്രി ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പണ്ടല്ല. ഈ അടുത്ത കാലത്ത്, 2017 ജൂൺ 29നായിരുന്നു ഇത്രയധികം ചൂട് ഇവിടെയുണ്ടായത്.

അഹ്‌വാസ്

ഇപ്പോൾ ഇസ്രയേലിൻ്റെ ഭാഗമായ തിരാത് സിവി എന്ന പ്രദേശത്ത് 1942 ജൂൺ 21ന് 50ന് മുകളിൽ ഊഷ്മാവ് രേഖപ്പെടുത്തി. 54 ആയിരുന്നു ഇവിടത്തെ ചൂട്.

തിരാത് സിവി

കുവൈറ്റിലെ മിത്രിബ കാലാവസ്ഥാ കേന്ദ്രത്തിൽ 2016 ജൂലായ് 21ന് രേഖപ്പെടുത്തിയത് 53.9 ഡിഗ്രി സെൽഷ്യസ് ഊഷ്മാവാണ്.

മിത്രിബ

പാകിസ്താനിലെ തർബത് എന്ന സ്ഥലത്തും ഉയർന്ന ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. 2017 മെയ് 28ന് ഇവിടെ 53.7 ഡിഗ്രി സെൽഷ്യസായിരുന്നു ഊഷ്മാവ്.

തർബത്