29 JUNE 2024
TV9 MALAYALAM
ASWATHY BALACHANDRAN
എരിവുള്ള ഒരു മുളക് മാത്രം ചേർത്ത് ചോറുണ്ണുന്നവർ വരെയുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിനെപ്പറ്റി കേട്ടിട്ടുണ്ടോ
ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി ഗിന്നസ് കണ്ടെത്തിയിരിക്കുന്നത് പെപ്പർ എക്സ് എന്ന പുതിയ ഇനത്തേയാണ്.
ഇതുവരെ കാരോലിന റിപ്പർ എന്ന മുളകായിരുന്നു ഏറ്റവും എരിവുള്ളത്. ഇതിനെ പിന്തള്ളിയാണ് പെപ്പർ എക്സ് ആ സ്ഥാനത്തെത്തിയത്.
1912-ൽ ഫാർമസിസ്റ്റായ വിൽബർ സ്‌കോവിൽ വികസിപ്പിച്ച സ്‌കോവിൽ ഹീറ്റ് സ്‌കെയിലാണ് മുളകിന്റെ എരിവ് അളക്കുന്നതിനുള്ള മാനദണ്ഡം.
കുരുമുളകിലെ എരിവ് സംവേദനത്തിന് കാരണമാകുന്ന രാസ സംയുക്തമായ കാപ്‌സൈസിൻ സാന്ദ്രതയിലൂടെയാണ് ഇത് അളക്കുന്നത്.
പെപ്പർ എക്സ് വികസിപ്പിച്ചെടുത്തത് അമേരിക്കയിലെ പക്കർബട്ട് പെപ്പർ കമ്പനിയുടെ സ്ഥാപകനായ എഡ് ക്യൂറേ ആണ്.
വളരെ എരിവുള്ളതിനാൽ ആർക്കും കഴിക്കാനും പറ്റില്ല. ഈ മുളക് വിസിപ്പിച്ചെടുക്കാൻ ഏകദേശം പത്തുവർഷമാണ് ചിലവഴിച്ചത്.
2009 ല്‍ ഗിന്നസ് ബുക്കില്‍ കയറിയ മുളകാണ് ഭൂത് ജൊലോക്കിയയും ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിന്റെ ഗണത്തിൽ വരുന്നതാണ്.