തേൻ ഉപയോഗിച്ച് എളുപ്പത്തിൽ ഭാരം കുറയ്ക്കാം

23  April 2025

Abdul Basith

Pic Credit: Pexels

നമ്മുടെ വീട്ടകങ്ങളിലൊക്കെ സാധാരണയായി കാണപ്പെടുന്നതാണ് തേൻ. തേനിന് പല ഗുണങ്ങളുണ്ട്. നമ്മുടെ ആരോഗ്യത്തെ പല രീതിയിൽ തേൻ സഹായിക്കും.

തേൻ

ഭാരനിയന്ത്രണത്തിനായി നമ്മളിൽ പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. ഭാരനിയന്ത്രണത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് തേൻ.

ഭാരനിയന്ത്രണം

ഭാരനിയന്ത്രണത്തിനായി നമ്മളിൽ പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. ഭാരനിയന്ത്രണത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് തേൻ.

ഗുണങ്ങൾ

തേൻ ചൂടുവെള്ളത്തിൽ കലക്കി കുടിയ്ക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ തേനാണ് കഴിക്കേണ്ടത്.

തേനും ചൂടുവെള്ളവും

ചൂടുവെള്ളത്തിൽ തേനിനൊപ്പം നാരങ്ങനീരും മിക്സ് ചെയ്തുള്ള മറ്റൊരു ഡീറ്റോക്സ് ഡ്രിങ്കുണ്ട്. ഇതും ഭാരനിയന്ത്രണത്തെ സഹായിക്കുന്നതാണ്.

തേനും നാരങ്ങനീരും

തേൻ കലക്കി ഗ്രീൻ ടീ കുടിയ്ക്കുന്നതും ഭാരനിയന്ത്രണത്തെ സഹായിക്കുന്നതാണ്. പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുകയെന്നതാണ് രീതി.

തേനും ഗ്രീൻ ടീയും

കറുവപ്പട്ടയിട്ട് വെള്ളം തിളച്ച് ആറിക്കഴിയുമ്പോൾ തേനൊഴിച്ച് മിക്സ് ചെയ്യുക. ഇത് ഭക്ഷണത്തിന് മുൻപ് പതിവായി കുടിച്ചാൽ വളരെ നല്ലതാണ്.

തേനും കറുവപ്പട്ടയും

പഞ്ചസാര ഉപയോഗിക്കേണ്ട ഇടങ്ങളിൽ തേൻ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. തേനിൽ കലോറി കുറവാണ്. ലോ ഗ്ലൈസീമിക് എഫക്ടും തേനിലുണ്ട്.

പഞ്ചസാര വേണ്ട