വലുപ്പത്തില്‍ മാത്രമല്ല, പോഷകഗുണങ്ങളിലും ഏറെ മുന്നിലാണ് ചക്ക. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ചക്ക വച്ച് പലത്തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം

പോഷകഗുണങ്ങളിലും  മുന്നിൽ

 ചക്ക കാലമാണിപ്പോൾ. ചക്കപ്പുഴുക്ക്, ചക്ക പായസം, ചക്കത്തോരന്‍, ചക്കവറുത്തത്, ചക്കരവരട്ടി തുടങ്ങി നിരവധി വിഭവങ്ങളാണ് ഈ സീസണിൽ ഉണ്ടാക്കാറുള്ളത്.

നിരവധി വിഭവങ്ങൾ‌

എന്നാൽ ഇത്തവണ ചക്ക വച്ച് അല്പം വെറൈറ്റി ആയാലോ? മറ്റൊന്നുമല്ല ചക്ക വച്ച് ഐസ്‌ക്രീം തയ്യാറാക്കി നോക്കാം.

ചക്ക ഐസ്‌ക്രീം

കുട്ടികൾക്കും മുതിർവന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ്‌ക്രീം. അതുകൊണ്ട് ചക്ക സുലഭമായി ലഭിക്കുന്ന ഈ സമയത്ത് തന്നെ ഇത് തയ്യാറാക്കിയാലോ

തയ്യാറാക്കിയാലോ

 മധുരമുള്ള ചക്കപ്പഴം- 250 ഗ്രാം,പഞ്ചസാര- 100ഗ്രാം, പൊടിച്ച പഞ്ചസാര- 50 ഗ്രാം,വിപ്പിംഗ് ക്രീം- 250 മില്ലി, കട്ടിയുള്ള തേങ്ങാപ്പാല്‍- 250 മില്ലി

ചേരുവകൾ

ചക്ക കുരുനീക്കി ചെറുതായരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. തണുത്ത ശേഷം മിക്സിയിലടിച്ച് മൂടി വയ്ക്കാം.

ചെറുതായരിഞ്ഞ്

 ഇനി വിപ്പിംഗ് ക്രീമും തേങ്ങാപ്പാലും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് അടിച്ച് എടുക്കാം. ഇതിലേക്ക് ചക്ക മിശ്രിതം ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക.

അടിച്ച് എടുക്കാം

ഇത് പാത്രത്തിലാക്കി ഫ്രീസറില്‍ വയ്ക്കാം. കട്ടിയായാല്‍ വീണ്ടും പുറത്തെടുത്ത് മിക്സിയിലടിച്ച് വീണ്ടും ഫ്രീസറില്‍ വയ്ക്കാം.

ഫ്രീസറില്‍ വയ്ക്കാം