താരൻ അകറ്റാൻ അടുക്കളയിലുണ്ട് മാർഗം
പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ. തലമുടി കൊഴിച്ചിലിനും, തല ചൊറിച്ചിലിനും താരൻ കാരണമാകുന്നു. കേശ സംരക്ഷണത്തിൽ കുറച്ച് ശ്രദ്ധ ചെലുത്തിയാൽ തന്നെ താരനെ തടയാൻ സാധിക്കും. ഇവയെ അകറ്റാൻ സഹായിക്കുന്ന ചില ഹെയർ പാക്കുകൾ നോക്കാം.

താരൻ

Image Courtesy: Getty Images/PTI

ഒരു പഴം ഉടച്ചതിലേക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിലും, ഒരു സ്പൂൺ തൈരും കൂടെ മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചുപിടിപ്പിച്ച്, അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

പഴം

ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായൊന്ന് ചൂടാക്കിയ ശേഷം തലയോട്ടിയിൽ പുരട്ടി കൊടുക്കുക. ശേഷം ചുടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ച് തല നല്ലതുപോലെ മൂടുക. ഇരുപത് മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

എണ്ണ

അര കപ്പ് തൈരിൽ ഒരു ടീസ്പൂൺ നാരങ്ങാ നീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഇവ തലയിൽ തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

തൈര്

പത്ത് ചെമ്പരത്തി ഇലകൾ, തലേന്ന് വെള്ളത്തിലിട്ടുവെച്ച ഉലുവ ഒരു ടീസ്പൂൺ, അരകപ്പ് തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി കൊടുത്തശേഷം, അര മണിക്കൂർ കഴിയുമ്പോൾ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ചെമ്പരത്തിയില

ഒരു മുട്ടയുടെ വെള്ള, ഒരു കപ്പ് തൈര്, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കിയ ശേഷം തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

മുട്ട

ഉലുവ അരച്ചതിലേക്ക് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം തലയിൽ പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം.

ഉലുവ 

NEXT: അമിതമായി വെള്ളം കുടിച്ചാലും പ്രശ്‌നമാണ്