പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് പല്ലുകളിലെ മഞ്ഞ നിറം. പല കാരണങ്ങൾ കൊണ്ട് പല്ലിൽ ഇത്തരം കറകൾ ഉണ്ടാകുന്നു. ഇതിനുള്ള ആദ്യ പ്രതിവിധി രണ്ടു നേരം പല്ലു തേക്കുക എന്നുള്ളതാണ്. അതല്ലാതെ, പല്ലിലെ മഞ്ഞ നിറം മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ നോക്കാം.
Image Courtesy: Getty Images/PTI
ഒരു ടീസ്പൂൺ വെളിച്ചെണ്ണ വായിൽ നിറച്ച്, ഒരു പത്ത് മിനിറ്റിന് ശേഷമിത് തുപ്പുക. ശേഷം വെള്ളം കൊണ്ട് വായ നന്നായി കഴുകുക. ഇങ്ങനെ ചെയ്യുന്നത് ബാക്റ്റീരിയകളെ തടയാനും പല്ലിലെ കറകളെ അകറ്റാനും സഹായിക്കുന്നു.
മഞ്ഞൾ ഉപയോഗിച്ച് ദിവസവും പല്ല് തേക്കുന്നത് പല്ലുകളിലെ മഞ്ഞ നിറം അകറ്റി വെളുത്ത പല്ലുകൾ ലഭിക്കാൻ സഹായിക്കും.
ഉമിക്കരി നന്നായി പൊടിച്ച ശേഷം വിരൽ ഉപയോഗിച്ച് പല്ലിൽ അമർത്തി തേക്കണം. പല്ലുകളിലെ കറ മാറ്റാൻ ഏറ്റവും മികച്ചതാണ് ഉമിക്കരി.
മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നത് പല്ലിലെ കറ കളയാനും ബാക്ടീരിയകളെ അകറ്റാനും സഹായിക്കും.
മാവിന്റെ ഇലയരച്ച് പേസ്റ്റ് രുപത്തിലാക്കി ഇവ ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളിൽ നന്നായി തേക്കുന്നത് കറയകറ്റാൻ സഹായിക്കും.
ഓറഞ്ചിന്റെ തൊലിയുപയോഗിച്ച് പല്ല് വൃത്തിയാക്കന്നത് കറയകറ്റി പല്ലുകളെ കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.