സൺ ടാൻ  മാറ്റാനുള്ള പൊടിക്കൈകൾ

27  April 2025

Abdul Basith

Pic Credit: Unsplash

സൂര്യപ്രകാശം ഏൽക്കുന്നത് നല്ലതാണെങ്കിലും സൂര്യാതാപം ഏറ്റാൽ അത് നന്നല്ല. സൺ ടാൻ മാറ്റാൻ ചില പൊടിക്കൈകളുണ്ട്. ഇവയിൽ ചിലത് പരിശോധിക്കാം.

സൂര്യപ്രകാശം

നാരങ്ങാനീര് തേനുമായി കലർത്തി ടാൻ ആയ ഇടങ്ങളിൽ പുരട്ടണം. 20 മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. ടാൻ നീക്കാൻ ഇത് സഹായിക്കും.

നാരങ്ങയും തേനും

ഉറങ്ങുന്നതിന് തൊട്ടുമുൻപ് കറ്റാർ വാഴ നീര് പുരട്ടുക. പിറ്റേന്ന് പുലർച്ചെയാവുമ്പോൾ ഇത് കഴുകിക്കളയാം. ടാൻ നീക്കാനുള്ള നല്ല ഒരു മാർഗമാണിത്.

കറ്റാർ വാഴ

വെള്ളരിക്ക ഗ്രേറ്റ് ചെയ്ത് അതിൻ്റെ നീര് ടാൻഡ് ആയ ഇടങ്ങളിൽ പുരട്ടുക. വെള്ളരിക്കയുടെ കൂളിങ് പ്രോപ്പർട്ടികൾ സൺ ടാൻ നീക്കം ചെയ്യാൻ സഹായിക്കും.

വെള്ളരിക്ക

ടാൻ ആയ ഇടങ്ങളിൽ ഫ്രഷ് തക്കാളി നീര് പുരട്ടണം. തക്കാളിയിലെ ലൈകോപീൻ എന്ന പദാർത്ഥം ടാൻ നീക്കം ചെയ്യാൻ ഏറെ സഹായകമാണ്.

തക്കാളി

ഒരു നുള്ള് മഞ്ഞൾപ്പൊടിയും പ്ലെയിൻ യോഗർട്ടും മിക്സ് ചെയ്യുക. ശേഷം ടാൻ ആയ ഇടങ്ങളിൽ പുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയാം.

യോഗർട്ട്

കടലമാവിൽ അല്പം ചെറുനാരങ്ങ നീരും പാലും ചേർത്ത് കുഴച്ച് പേസ് രൂപത്തിലാക്കി പുരട്ടുക. ഉണങ്ങുമ്പോൾ ഇത് സ്ക്രബ് ചെയ്യാവുന്നതാണ്.

കടലമാവ്

ടാൻ ആയ ഇടങ്ങളിൽ കിഴങ്ങിൻ്റെ നീര് പുരട്ടാം. കിഴങ്ങിൽ ധാരാളമുള്ള എൻസൈമുകൾ പിഗ്മൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും.

കിഴങ്ങ്