05 August 2024
TV9 MALAYALAM
കമ്പ്യൂട്ടർ മോണിറ്ററിലേക്കോ മൊബൈൽ ഫോൺ സ്ക്രീനുകളിലേക്കോ അമിതമായി നോക്കുന്നത് കണ്ണിന് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ? ഇംഗ്ലീഷ് മരുന്ന് മാത്രമല്ല ഇവിടെ ആയുർവേദത്തിലും ചില വഴികളുണ്ട്
വെളിച്ചെണ്ണയോ എണ്ണകളോ ഉപയോഗിച്ച് തലയും ശിരോചർമ്മവും മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും കണ്ണിലെ പേശികൾക്ക് വിശ്രമം നൽകുകയും ചെയ്യും. മാത്രമല്ല, ഇത് കണ്ണുനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു.
നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത് കഠിനമായ സൂര്യപ്രകാശത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ തണലിൽ നിൽക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വീതിയുള്ള തൊപ്പികളോ സൺഷെയ്ഡുകളോ ധരിക്കാം
പോഷകസമൃദ്ധമായ ഭക്ഷണ ക്രമം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരം തണുപ്പിക്കാനും സാധിക്കുക. വെള്ളരിക്ക, തേങ്ങാവെള്ളം, ഇലക്കറികൾ, മുന്തിരി, തണ്ണിമത്തൻ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്
ത്രിഫല ഉപയോഗിച്ച് കണ്ണുകൾ കഴുകാം. 1 ടീസ്പൂൺ ത്രിഫല ഉപയോഗിച്ച് വെള്ളം തിളപ്പിക്കുക, വെള്ളം തണുത്ത ശേഷം അരിച്ചെടുക്കുക. 5-7 മിനിറ്റിന് ശേഷം വെള്ളത്തിൽ മുഖം മുക്കിവയ്ക്കുക. ഇത് കണ്ണുകളിലെ വരൾച്ച, ചുവപ്പ്, അസ്വസ്ഥത എന്നിവ മാറ്റും.