പലരെയും പലപ്പോഴായി അലട്ടുന്ന പ്രശ്‌നമാണ് വായ്പ്പുണ്ണ്. ഇത് പല കാരണങ്ങൾ കൊണ്ടുവരാം. വായ്പ്പുണ്ണ് അകറ്റാനുള്ള വഴി വീടുകളിൽ തന്നെയുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ചെറു ചൂടുവെള്ളത്തിൽ ഉപ്പ് കലക്കി വായിൽ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാൻ മികച്ചതാണ്.
Image Courtesy: Getty Images/PTI
മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കി വായിൽ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാൻ സഹായിക്കും. ഇവയിൽ ആന്റിസെപ്റ്റിക്, ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്.
വായ്പ്പുണ്ണുള്ള ഭാഗത്ത് വെളുത്തി ചതച്ചത് പുരട്ടുന്നതും ഇവ മാറാൻ സഹായിക്കും.
തേനിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉണ്ട്. അതിനാൽ, വായ്പ്പുണ്ണിൽ തേൻ പുരട്ടുന്നത് ഇത് പെട്ടെന്ന് മാറാൻ സഹായിക്കുന്നു.
ആന്റി-ഇൻഫ്ളമേറ്ററി, ആന്റി ഫംഗൽ ഗുണങ്ങളുള്ള വെളിച്ചെണ്ണ വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാൻ സഹായിക്കും.
വായ്പുണ്ണിൽ ഐസ് വെയ്ക്കുന്നതും വായ്പുണ്ണിന്റെ വേദന ശമിക്കാൻ സഹായിക്കും.