പല കാരണങ്ങൾ കൊണ്ടും മുഖത്ത് കറുത്ത പാടുകൾ വരാം. ഹോർമോൺ വ്യത്യാസം, അമിതമായി വെയിൽ കൊള്ളുക, മുഖക്കുരു എന്നിവയാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.

കറുത്ത പാടുകൾ

Image Courtesy: Getty Images/PTI

കറ്റാർവാഴ ജെൽ മുഖത്തെ കറുത്ത പാടുകളിൽ പുരട്ടി 20 മിനിറ്റ് ശേഷം കഴുകി കളയുന്നത് ഇവ അകറ്റാൻ ഗുണം ചെയ്യും.

കറ്റാർവാഴ

മുഖത്തെ കറുത്ത പാടുകളിൽ തക്കാളി നീര് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.

തക്കാളി

കാപ്പിപ്പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകൾ മാറാൻ ഇവ മികച്ചതാണ്.

കാപ്പിപ്പൊടി

മഞ്ഞൾപ്പൊടിയും പാലും കൂടി ചേർത്തിളക്കി മിശ്രിതമാക്കി, ഇവ മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുന്നതും കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.

മഞ്ഞൾ

പപ്പായയും നാരങ്ങാനീരും ചേർത്ത മിശ്രിതം മുഖത്ത് തേക്കുന്നതും കറുത്ത പാടുകൾ അകറ്റാൻ ഗുണം ചെയ്യും.

പപ്പായ

വെള്ളരിക്കയും നാരങ്ങാനീരും അല്പം തേനും കൂടി ചേർത്ത മിശ്രിതം മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയുന്നതും നല്ലതാണ്.

വെള്ളരിക്ക

NEXT: മുടികൊഴിച്ചിലിന് കാരണം ഈ വിറ്റാമിനുകൾ