01 October  2024

SHIJI MK

അസിഡിറ്റിക്ക് ഇതാ വീട്ടിലെ  പ്രതിവിധികള്‍

Unsplash Images

ഒരുവിധം എല്ലാവരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് അസിഡിറ്റി കൊണ്ടുള്ളത്. എന്നാൽ ഇത് പരിഹരിക്കാൻ വീട്ടിൽ തന്നെ മാർഗങ്ങൾ ഉണ്ട്.  

അസിഡിറ്റി

ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ഏകദേശം 1 ടീസ്പൂൺ പെരുംജീരകം പൊടിച്ചത് മിക്സ് ചെയ്ത് കുടിക്കുന്നത് അസിഡിറ്റിക്ക് വളരെ ഫലപ്രദമാണ്. 

പെരുംജീരകം

അസിഡിറ്റി, ഗ്യാസ്, ദഹനക്കേട്, ഓക്കാനം, തുടങ്ങിയ അവസ്ഥകളിൽ നിന്നും  രക്ഷ നേടുന്നതിന് ഗ്രാമ്പൂ ഒരു കഷണം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. 

ഗ്രാമ്പൂ

വെറും വയറ്റിലും, രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് അസിഡിറ്റിയിൽ നിന്നും ആശ്വാസം നൽകും.

ചെറു ചൂടുവെള്ളം

തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാനും ദഹനത്തിനും നല്ലതാണ്. 

തണ്ണിമത്തൻ ജ്യൂസ്

പോഷകങ്ങളും നാരുകളും കൊണ്ട് സമ്പുഷ്ടമായ ബദാമിന് ആസിഡ് ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് നെഞ്ചെരിച്ചിൽ സാധ്യത കുറയ്ക്കുന്നു. 

ബദാം

ദഹന പ്രക്രിയ മെച്ചപ്പെടുന്നതിന് പുതിന ഇലകൾ വളരെ സഹായകരമാണ്. കൂടാതെ  നെഞ്ചെരിച്ചിൽ കുറയ്ക്കാനും സഹായിക്കും.

പുതിന ഇല

അസിഡിറ്റി ഇല്ലാതാക്കാനും നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിനും വാഴപ്പഴം വളരെ നല്ലതാണ്.  ഇത് ആസിഡ് ഉത്പാദനത്തെ തടയുകയും ദഹനം കൂട്ടാനും സഹായിക്കും.

വാഴപ്പഴം

ഈ ജ്യൂസ് വെറും വയറ്റില്‍  വേണ്ട, രോഗം വിട്ടുമാറില്ല

NEXT