26 NOVEMBER 2024
NEETHU VIJAYAN
മിക്ക വീടുകളിൽ ഉള്ളതും എന്നാൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഒരിനം പുളിയാണ് ഇരുമ്പൻ പുളി.
Image Credit: Freepik
പുളിഞ്ചിക്ക, ഇലുമ്പി പുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇരുമ്പൻ പുളിയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
എന്നാൽ ആരോഗ്യ ഗുണങ്ങൾക്ക് അപ്പുറം കറകൾ കളയാനും ഇവകൊണ്ട് സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ബാത്‌റൂം വൃത്തിയാക്കാൻ ആവശ്യമുള്ളത്ര പുളി എടുക്കുക. ഇത് മിക്‌സിയിൽ അരച്ചെടുത്ത് ബാത്‌റൂമിലെ കറകൾക്ക് മുകളിൽ പുരട്ടുക.
ഉയ്ക്കുന്നതിനായി ബ്രഷോ മറ്റോ ഇതിനായി ഉപയോഗിയ്ക്കാം. 10 മിനിറ്റിന് ശേഷം കഴുകി കളയുക.
സോപ്പോ ഒപ്പം ചൂടുവെള്ളമോ ഉപയോഗിച്ചു കഴുകിയാൽ കൂടുതൽ വൃത്തിയാകുന്നതാണ്.
ബാത്‌റൂമിലെ ടൈലുകളിൽ പറ്റിയ അഴുക്കും ഒപ്പം കറയും നീക്കി ടൈലുകൾക്ക് തിളക്കം നൽകാൻ ഇത് സഹായിക്കുന്നു.
കെമിക്കലുകളുടെ ദോഷമോ അലർജിയോ വരുത്താത്ത ഇരുമ്പൻ പുളിയുടെ ബ്ലീച്ചംഗ് ഇഫക്ടാണ് ഈ ഗുണം നൽകുന്നത്.
Next ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാൽ കുട്ടി വെളുക്കുമോ?