ശരിക്കും മഹാബലി കുടവയറൻ ആയിരുന്നോ?

23  AUGUST 2024

ASWATHY BALACHANDRAN

മഹാബലി അസുരകുല ജാതനാണെങ്കിലും നല്ല ഗുണങ്ങളുള്ള രാജാവായിരുന്നു മഹാബലി എന്നാണ് വിശ്വാസം.  

മഹാബലി

Pic Credit: Pinterest

ഇന്ന് മാധ്യമങ്ങളിൽ കാണുന്ന കുടവയറും കൊമ്പന്മീശയും എല്ലാമുള്ള രൂപമല്ല മഹാബലിയുടെത്. പരമഭക്തനായ ബലിയ്ക്ക് ഇന്ദ്രനേക്കാൾ ഭം ഗിയുണ്ടായിരുന്നു. 

ഇന്ദ്രനേക്കാൾ ഭം​ഗി

Pic Credit: Pinterest

പൂജകളും യാഗങ്ങളും സൽക്കർമ്മങ്ങളും നിമിത്തം അതീവ തേജസ്വി ആയിരുന്നു അദ്ദേഹമെന്ന് ഭാഗവതത്തിൽ പറയുന്നു. 

തേജസ്വി

Pic Credit: Pinterest

എല്ലാം തികഞ്ഞ ബലിക്ക് ഈ വക ഗുണങ്ങളിലെല്ലാം അതിയായ അഹങ്കാരവും ഉണ്ടായിരുന്നു എന്നും അതു കുറയ്ക്കാനാണ് വാമനൻ എത്തിയതെന്നുമാണ് വിശ്വാസം.

അഹങ്കാരം

Pic Credit: Pinterest

മഹാബലി ഒരിക്കലും കേരളം മാത്രം ഭരിച്ച ചക്രവർത്തി ആയിരുന്നില്ല. യുദ്ധത്തിൽ എല്ലാവരെയും ജയിച്ച് സർവ്വ ലോകങ്ങളും കീഴടക്കിയതായി പുരാണങ്ങൾ പറയുന്നുണ്ട്

കേരളം

Pic Credit: Pinterest

ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15-ാമത് അദ്ധ്യായം മുതല്‍ 23-ാമത് അദ്ധ്യായം വരെയുള്ള ഭാഗത്താണ് മഹാബലിയുടെ കഥയുള്ളത്. 

ഭാ​ഗവതം

Pic Credit: Pinterest

Next: ഓണപ്പൂക്കളത്തിലെ അപ്രത്യക്ഷരായ താരങ്ങൾ