09 Janary 2024
ABDUL BASITH
വിവാഹം പോലെ വിവാഹമോചനങ്ങളും സമൂഹത്തിൽ നടക്കാറുള്ളതാണ്. ഒരുമിച്ച് കഴിയാനാവില്ല എന്ന് മനസ്സിലായാൽ വേർപിരിയുകയാണ് നല്ലത്.
Image Courtesy: Unsplash
മറ്റേത് ആളുകളെയും പോലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലും വിവാഹമോചനങ്ങൾ നടക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് പരിശോധിക്കാം.
ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാങ്കോവിചും 2024ൽ വിവാഹമോചിതരായി. 2020ലാണ് ഇവർ വിവാഹിതരായത്.
ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാകിസ്താൻ ക്രിക്കറ്റർ ഷൊഐബ് മാലികും 2010ൽ ആരംഭിച്ച വിവാഹബന്ധം 2024ൽ അവസാനിപ്പിച്ചു.
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ശിഖർ ധവാനും അയേഷ മുഖർജിയും 2012ലാണ് വിവാഹിതരായത്. 2023ൽ ഇരുവരും ഈ വിവാഹമോചിതരായി.
ഇന്ത്യയുടെ മുൻ ക്രിക്കറ്റർ ദിനേശ് കാർത്തികും നികിത വഞ്ജാരയും 2012ലാണ് വിവാഹമോചിതരായത്. 2007ലായിരുന്നു ഇരുവരുടെയും വിവാഹം.
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഹസിൻ ജഹാനും തമ്മിൽ 2014ൽ വിവാഹിതരായി. 2018ന് ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു.
Next : 12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി