പ്രമേഹമുള്ളവർ നിർബന്ധമായും നാരുകളുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. അത്തരം ചില ഭക്ഷണങ്ങൾ നോക്കാം.
നാരുകളും, ഒമേഗ -3 ഫാറ്റി ആസിഡുകളും അവശ്യ പോഷകങ്ങളും അടങ്ങിയ ചിയ സീഡ് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.
ധാരാളം ലയിക്കുന്ന നാരുകൾ അടങ്ങിയ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ അവക്കാഡോയിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പന്നമായ പയറ് വർഗങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി പോലുള്ള ബെറി പഴങ്ങളിൽ ധാരാളം നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ പഞ്ചസാരയും കുറവാണ്.
നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും നിറഞ്ഞ ബ്രൊക്കോളി ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
കലോറി കുറവും ഫൈബർ കൂടുതലും അടങ്ങിയ ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.