നമ്മുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ സൂചനയാകാം. അത്തരം ലക്ഷണങ്ങളെ വെച്ച് ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുതലാണോ എന്ന് കണ്ടുപിടിക്കാനാകും. ഉയർന്ന കൊളസ്‌ട്രോൾ മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. അതിനാൽ, ഉയർന്ന കൊളസ്‌ട്രോളിന്റെ ചില ലക്ഷണങ്ങൾ നോക്കാം.

 ഉയർന്ന കൊളസ്ട്രോൾ

Image Courtesy: Getty Images/PTI

കാലുകളിലും കൈകളിലും അനുഭവപ്പെടുന്ന മരവിപ്പ് ഉയർന്ന കൊളസ്‌ട്രോൾ കാരണമാകാം.

കാലുവേദന

ഉയർന്ന കൊളസ്‌ട്രോളിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് നെഞ്ചുവേദന. ഇവ ഹൃദയാഘാത സാധ്യതയും വർധിപ്പിക്കും.

നെഞ്ചുവേദന

ചില ആളുകളിൽ കൊളസ്‌ട്രോൾ കൂടുതലാണെങ്കിൽ ചർമ്മത്തിൽ മഞ്ഞനിറത്തിലുള്ള പാടുകളോ, മുഴകളോ ഉണ്ടാകും.

ചർമ്മത്തിലെ വ്യത്യാസം

ഇടുങ്ങിയ ധമനികൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും, ശ്വാസതടസ്സത്തിന് കാരണമാവുകയും ചെയ്യുന്നു.

ശ്വാസതടസ്സം 

ഇടുങ്ങിയ ധമനികൾ മൂലം രക്തയോട്ടം കുറയുന്നത് അമിത ക്ഷീണം അനുഭവപ്പെടാനും കാരണമായേക്കും. 

ക്ഷീണം

കണ്ണുകൾക്ക് ചുറ്റും മഞ്ഞ നിറം വരുന്നത് ഉയർന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം.

കണ്ണുകൾക്ക് ചുറ്റും മഞ്ഞനിറം

NEXT: ഗുണം കൂടുതലുള്ളത് മുട്ടയുടെ മഞ്ഞയ്ക്കോ വെള്ളയ്ക്കോ?