28 April 2025
Abdul Basith
Pic Credit: Unsplash
കാർബോഹൈഡ്രേറ്റ്സ് പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ, കാർബ് കൂടുതലാണെങ്കിലും ആരോഗ്യത്തിന് നല്ലതായ ചില ഭക്ഷണങ്ങളുണ്ട്.
സ്പെയിനിൽ ധാരളമായി കാണപ്പെടുന്ന ഒരു കടലവർഗമാണ് ക്വിനോവ. പാചകം ചെയ്താൽ 70 ശതമാനം കാർബാണെങ്കിലും ഇതൊരു സൂപ്പർ ഫുഡാണ്.
81 ഗ്രാം ഓട്ട്സിൽ 54 ഗ്രാമും കാർബാണ്. എട്ട് ഗ്രാമാണ് ഫൈബർ. എന്നാൽ, ഓട്ട്സും ആരോഗ്യത്തിന് നല്ല ഭക്ഷണമാണ് എന്ന കണ്ടെത്തലുകളുണ്ട്.
നമ്മുടെ സ്ഥിരം ഭക്ഷണങ്ങളിലൊന്നായ വെള്ളക്കടലയിൽ ഫൈബർ, പ്രോട്ടീൻ, അയൺ തുടങ്ങിയവ ഉണ്ട്. ഒരു കപ്പ് കടലയിലെ കാർബ് 45 ഗ്രാമാണ്.
ഒരു ഏത്തപ്പഴത്തിൽ ഏകദേശമുള്ള കാർബ് 27 ഗ്രാമാണ്. എന്നാൽ ഇതിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി6, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.
മധുരക്കിഴങ്ങിൽ വൈറ്റമിൻ എ, സി, പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്. പാചകം ചെയ്ത 100 ഗ്രാം മധുരക്കിഴങ്ങിൽ 21 ഗ്രാമാണ് കാർബ്.
100 ഗ്രാം ആപ്പിളിൽ സാധാരണ 14 മുതൽ 16 ഗ്രാം വരെ കാർബാണ് അടങ്ങിയിരിക്കുന്നത്. ആപ്പിളിൽ വൈറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റുകളും ഉണ്ട്.
ബീറ്റ്റൂട്ടിൽ വൈറ്റമിനുകളും മിനറൽസും ധാരാളമുണ്ട്. ഇതോടൊപ്പം 100 ഗ്രാം ബീറ്റ്‌റൂട്ടിൽ ഏകദേശം 10 ഗ്രാം കാർബും അടങ്ങിയിട്ടുണ്ട്.