19 April 2025
TV9 MALAYALAM
Image Courtesy: FREEPIK
നമ്മുടെ നാട്ടിൽ സുലഭമായി കാണുന്ന ഒന്നാണ് ശംഖുപുഷ്പം. ബ്ലൂ ടീ എന്നറിയപ്പെടുന്ന ശംഖുപുഷ്പം ചായ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്.
ആന്തോസയാനിനുകൾ ധാരാളമായി അടങ്ങിയ ശംഖുപുഷ്പത്തിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഔഷധ ചായയാണ് ഇത്. ഗുണങ്ങൾ ചില്ലറയല്ല.
ശംഖുപുഷ്പത്തിൽ കാണപ്പെടുന്ന ആന്തോസയാനിനുകൾ ചായയ്ക്ക് നീല നിറവും കൂടാതെ നിരവധി ആരോഗ്യ ഔഷധ ഗുണങ്ങളും നൽകുന്നു.
ബ്ലൂ ടീ കുടിക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോൾ നിലയും മെച്ചപ്പെടുത്തുകയും. അതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം കാക്കുകയും ചെയ്യും.
ബ്ലൂ ടീയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഫ്രീ റാഡിക്കലുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കും.
ശംഖുപുഷ്പം ടീയിലെ സംയുക്തങ്ങൾക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്.
ബ്ലൂ ടീയിലെ ഫ്ലേവനോയിഡുകൾക്ക് തലച്ചോറിന്റെ ആരോഗ്യത്തെയും വൈജ്ഞാനിക പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ ഉണ്ട്.
ആൻ്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങമുള്ള, ഇത് മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും അണുബാധകൾ തടയുന്നതിനും ഗുണം ചെയ്യും.