കുമ്പളങ്ങ കഴിക്കാതിരിക്കല്ലേ... ആരോ​ഗ്യത്തിന് വേണ്ടതെല്ലാം അതിലുണ്ട്.

08 JULY 2024

NEETHU VIJAYAN

അന്നജം, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, കാത്സ്യം, മഗ്നീഷ്യം, അയേൺ, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവ കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്.

കുമ്പളം

Pic Credit: FREEPIK

വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് നല്ലതാണ്.

ആരോഗ്യത്തിന്

Pic Credit: FREEPIK

കുമ്പളങ്ങയിൽ 96 ശതമാനവും ജലം ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എളുപ്പം ദഹിക്കുന്ന ഒന്നാണ്.

96 ശതമാനവും ജലം

Pic Credit: FREEPIK

നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റുകയും ചെയ്യും. കുമ്പളങ്ങ ജ്യൂസിന് ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കാനും സാധിക്കും.

ഇൻസുലിൻ  ഉൽപാദനം

Pic Credit: FREEPIK

ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ ഷുഗറും കുറയ്ക്കുന്നു. അതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കുമ്പളങ്ങ കഴിക്കാം.

ഗ്ലൂക്കോസ്

Pic Credit: FREEPIK

ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുമ്പളങ്ങ ജ്യൂസ്. കാരണം കുമ്പളങ്ങയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കും

Pic Credit: FREEPIK

വിളർച്ചയുള്ളവർക്കും കുമ്പളങ്ങ കഴിക്കുന്നത് നല്ലതാണ്. ഇതിൽ അയൺ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിളർച്ച മാറ്റുന്നു

Pic Credit: FREEPIK

കുമ്പളങ്ങയ്ക്ക് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് ഉദരത്തിലെ അപകടകാരികളായ ബാക്ടീരിയകളെ അകറ്റുന്നു.

ബാക്ടീരിയകളെ അകറ്റുന്നു

Pic Credit: FREEPIK

Next: താരൻ മാറുന്നില്ലേ... ഗ്രാമ്പൂ മാത്രം മതി, പരീക്ഷിച്ച് നോക്കൂ