ഓണ സദ്യയിലെ പ്രധാന വിഭവങ്ങൾ ഏതെല്ലാം... മറക്കരുത് ഇവയെ

21 AUGUST 2024

NEETHU VIJAYAN

തൂശനിലയിൽ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോൾ ഓണസദ്യ കെങ്കേമം.

ഓണസദ്യ

Pic Credit: INSTAGRAM

സദ്യ വിളമ്പുന്നതിനുമുണ്ട് ചിട്ടവട്ടങ്ങൾ. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശംചേർന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്.  

വിളമ്പുന്നതിലെ  ചിട്ടവട്ടം

പഴം, പപ്പടം, ശർക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരൻ, ഓലൻ എന്നിവ.  

ആദ്യം വിളമ്പേണ്ടത്

അവിയൽ, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തിൽ വിളമ്പണം. ഊണുകഴിക്കുന്ന ആൾ ഇരുന്നതിനു ശേഷം വേണം ചോറു വിളമ്പേണ്ടത്.

ചോറു വിളമ്പണം

ചോറിനു മുകളിൽ ആദ്യം പരിപ്പാണ് ഒഴിക്കേണ്ടത്. ഇതിനു മുകളിലായി നെയ്യ് വിളമ്പും.  പപ്പടം, പരിപ്പിൽ കുഴച്ച് ഊണാരംഭിക്കാം.

ആദ്യം പരിപ്പ്

ചിപ്‌സ്, ശർക്കര വരട്ടി, പഴം, പപ്പടം, ഉപ്പ്, ഇഞ്ചി, നാരങ്ങ, മാങ്ങ, വെള്ള കിച്ചടി, ഓലൻ, ചുവന്ന കിച്ചടി, മധുരക്കറി, തീയൽ, കാളൻ.

സദ്യയിലെ പ്രധാനികൾ

മെഴുക്ക്പുരട്ടി, തോരൻ, അവീൽ, കൂട്ടുകറി, ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, അടപ്രഥമൻ, ഗോതമ്പ് പായസം, പുളിശ്ശേരി, രസം, മോര്.

തോരൻ മുതൽ  മോര് വരെ

ചിലസ്ഥലങ്ങളിൽ രസം മോരിനൊപ്പം അവസാനമായാണ് വിളമ്പുക. മിക്കവരും പായസത്തോട് തന്നെ സദ്യ കഴിക്കൽ അവസാനിപ്പിക്കും.

സദ്യ  അവസാനിക്കുന്നത്

Next: ഇത്തവണ ചിങ്ങമാസത്തിലെ  നാലാം ഓണം ഇല്ല... കാരണം അറിയണ്ടേ