25 OCTOBER 2024
NEETHU VIJAYAN
കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് കാന്താരിമുളക്. അതിൽ ഔഷധഗുണങ്ങളും ഏറെയാണ്.
Image Credit: Freepik
ഇതിലെ ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കാനും ഉയർന്ന കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.
കൂടാതെ പല്ലുവേദന, രക്തസമ്മർദം, പൊണ്ണത്തടി എന്നിവ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും കാന്താരി നല്ലതാണ്.
ധാരാളം ജീവകങ്ങളും, കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണ് കാന്താരി മുളക്.
ഇതിന്റെ അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, അമിത വിയർപ്പ്, വയറിൽ അസ്വസ്ഥതകൾ എന്നിവയുണ്ടാക്കും
കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.
ഇതു കൂടാതെ രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കും കാന്താരിമുളക് നല്കുന്നത് ഒഴിവാക്കണം
Next: ശരീരഭാരം കുറയ്ക്കാൻ ലോലോലിക്ക ഡയറ്റിൽ ഉൾപ്പെടുത്തൂ