വൈറ്റമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും അങ്ങനെ നമുക്ക് ആവശ്യമായ എല്ലാം നിറഞ്ഞ ഡ്രൈഫ്രൂട്ടാണ് കറുത്ത ഉണക്കമുന്തിരി.

ഉണക്കമുന്തിരി

അയേൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ സ്ത്രീകൾ പതിവായി ഇവ കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റുന്നു.

സ്ത്രീകൾക്ക്

അയേൺ അടങ്ങിയ കറുത്ത ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലെ ക്ഷീണവും വിളർച്ചയും അകറ്റും.

ആർത്തവവിരാമം

ഉണക്ക മുന്തിരിയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ സ്ത്രീകളുടെ എല്ലുകൾക്ക് ശക്തിയേകാനും ആരോ​ഗ്യം നൽകാനും സഹായിക്കും.  

എല്ലുകൾക്ക്

നാരുകൾ ധാരാളം അടങ്ങിയതിനാൽ കറുത്ത മുന്തിരി കുതിർത്ത് കഴിക്കുന്നത് മലബന്ധം അകറ്റുകയും കുടലിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

മലബന്ധം

ആൻറിഓക്സിഡൻറുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വൈറ്റമിനുകളും അടങ്ങിയ ഇവ രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

രക്തസമ്മർദ്ദം

പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമാകാനും ഹോർമോൺ പ്രശ്നങ്ങളെ അകറ്റാനും കുതിർത്ത ഉണക്ക മുന്തിരി സഹായിക്കും.

ഹോർമോൺ

ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും തിളക്കമുള്ള പാടുകൾ ഇല്ലാതെ മൃദലുമായ മുഖത്തിനും കറുത്ത ഉണക്കമുന്തിരി കുതിർത്ത് കഴിക്കാം. 

ചർമ്മത്തിന്