18 April 2025
TV9 MALAYALAM
Image Courtesy: FREEPIK
പണ്ടുകാലം മുതലെ കേട്ടുകേൾവിയുള്ള കാര്യമാണ് കുടിക്കുന്നതിനു മുമ്പ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർക്കുക എന്നത്. കാരണം ഇതാണ്.
ഈ രീതിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കൂടാതെ നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള പരിഹാരമാണിതെന്നും വിശ്വസിക്കപ്പെടുന്നു.
ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം, ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിന് ഒരു നിർണായക ഇലക്ട്രോലൈറ്റാണ്.
വെള്ളത്തിൽ അല്പം ഉപ്പ് ചേർക്കുന്നത് ശരീരത്തിൽ വെള്ളം എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും. പ്രത്യേകിച്ച് കഠിനമായ വ്യായാമത്തിന് ശേഷം.
ശരിയായ നാഡിയുടെയും പേശികളുടെയും സങ്കോചത്തിനും സോഡിയം അത്യാവശ്യമാണ്. ഉപ്പിട്ട വെള്ളത്തിലൂടെ ആവശ്യത്തിന് സോഡിയം നിലനിർത്തുന്നത് വളരെ നല്ലതാണ്.
ഉപ്പ് ദഹന എൻസൈമുകളുടെയും ഉമിനീർ ഉൽപാദനത്തിന്റെയും പ്രക്രിയയെ വേഗത്തിലാക്കും. ഇത് ദഹനത്തെയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും അപകടകരമായ ബാക്ടീരിയകളെയും ഇല്ലാതാക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉപ്പിലുണ്ട്.
ഉറങ്ങാൻ പോകുന്നതിനുമുമ്പ് വെള്ളത്തിൽ ചെറിയ അളവിൽ ഉപ്പ് അടങ്ങിയിരിക്കുന്നത് കോർട്ടിസോൾ, അഡ്രിനാലിൻ എന്നീ ഹോർമോണുകളെ നിയന്ത്രിക്കുന്നു.