മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ.

6  JANUARY 2025

NEETHU VIJAYAN

ജീവിതശൈലീ രോ​ഗങ്ങൾ പോലെയാണ് മലബന്ധവും. ഇത് മാറ്റാനും ജീവിതശൈലിയിലൂടെ സാധിക്കും.

മലബന്ധം

Image Credit: Freepik

 നിങ്ങളുടെ ദഹനവ്യവസ്ഥ സുഗമമല്ലെങ്കിൽ മലബന്ധം ഉണ്ടാകും. ദഹനപ്രക്രിയ എളുപ്പമാക്കാൻ ഇതാ ചില എളുപ്പ വഴികൾ.  

ദഹനവ്യവസ്ഥ

ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് അനിവാര്യമാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ മലബന്ധം തടയാം.  

ജലാംശം

 പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഫൈബർ ധാരാളമുള്ളവ കഴിക്കുക.

ഫൈബർ

ശാരീരിക പ്രവർത്തനങ്ങൾ കുടലിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജ്ജനത്തെ സഹായിക്കുകയും ചെയ്യുന്നു.

വ്യായാമം

കൊഴുപ്പ് കൂടിയ മാംസങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക, ഇത് ദഹനത്തെ സു​ഗമമാക്കുന്നു.

കൊഴുപ്പടങ്ങിയവ

സമ്മർദ്ദം മലബന്ധത്തിന് കാരണമാകും. അതിനാൽ സ്ട്രെസ് കുറയ്ക്കാനുള്ള മാർ​ഗം സ്വീകരിക്കുക. 

സമ്മർദ്ദം

Next  ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ