ഇഡ്ഡലി അത്ര നിസാരമല്ലാട്ടോ...! ​ഗുണങ്ങൾ ചില്ലറയല്ല.

1 OCTOBER 2024

NEETHU VIJAYAN

ഇഡ്ഡലി ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണ്. ഇഡ്ഡലി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നിസാരമല്ല.

ഇഡ്ഡലി

Pic Credit: Getty Images

റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, പൊടി ഇഡ്ഡലി, ഓട്സ് ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി എന്നിങ്ങനെ നിരവധി ഇഡ്ഡലികളാണ് പ്രചാരത്തിലുള്ളത്.

നിരവധി ഗുണങ്ങൾ

എന്നിരുന്നാലും അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.

രുചി വേറെ 

ഇഡ്ഡലി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആരോഗ്യ ഗുണങ്ങൾ

ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലോറിയുടെ അളവ് വളരെ കുറവാണ്.

ആവിയിൽ

ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കുന്നു.

ദഹനം

ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഫൈബർ

ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നു.

അമിത ഭക്ഷണം

Next: മുകേഷ് അംബാനിക്ക് പ്രിയം ഇഡ്‌ലിയും സാമ്പാറും