21 OCTOBER 2024
NEETHU VIJAYAN
പനനൊങ്ക് ഒരുപാട് പേർ കണ്ടിട്ടും കഴിക്കാനുള്ള സാധ്യത കുറവാണ്. ദക്ഷിണേന്ത്യയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇവ.
Image Credit: Freepik
ഐസ് ആപ്പിൾ എന്നും ഇത് അറിയപ്പെടുന്നു. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ പനനൊങ്ക് ഉത്തമമാണ്.
പനനൊങ്കിൻ്റെ എല്ലാ ആരോഗ്യഗുണങ്ങളും അറിഞ്ഞിട്ടല്ല പലരും അത് വാങ്ങി കഴിക്കുന്നത്.
പനനൊങ്കിൽ കാർബോഹൈഡ്രേറ്റ്, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
കലോറി കുറഞ്ഞ ഈ പഴത്തിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ സി, എ, ഇ, കെ എന്നിവയും ധാരാളമുണ്ട്.
വലിയ അളവിൽ ജലാംശം അടങ്ങിയിരിക്കുന്നതിനാൽ സ്വാഭാവികമായും നിർജ്ജലീകരണത്തെ ചെറുക്കാൻ സഹായിക്കും.
പ്രായമാകൽ പ്രക്രിയയെ വൈകിപ്പിക്കാനും ഇതിന് കഴിയും. കൂടാതെ ഫാറ്റിലിവർ പ്രശ്നം അകറ്റാനും സാഹായിക്കും.
Next: അബദ്ധത്തിൽപോലും ഈ ഭക്ഷണങ്ങൾ രാവിലെ കഴിക്കരുത്