28 AUGUST 2024
NEETHU VIJAYAN
ചായയിൽ നെയ്യ് ചേർത്ത് രാവിലെ കുടിക്കുന്നത് മലബന്ധത്തെ തടയാൻ സഹായിക്കും.
Pic Credit: INSTAGRAM
മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മലബന്ധം അലട്ടുന്നവർക്ക് രാവിലെ വെറും വയറ്റിൽ നെയ്യ് ചേർത്ത ചായ കുടിക്കാവുന്നതാണ്.
ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ് ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നെയ്യിൽ ആൻറി ഇൻഫ്ലമേറ്റി ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളൾക്ക് ബലവും ഉറപ്പും വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
നെയ്യ് തലച്ചോറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും ഇത് വളരെ നല്ലതാണ്.
ചർമ്മത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ നെയ്യിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
Next:ചെറുതാണെങ്കിലും കാടമുട്ട പൊളിയാണ്! ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.