22 SEPTEMBER 2024
NEETHU VIJAYAN
തൈരിൽ പ്രോട്ടീൻ്റെ അളവ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ഉച്ചഭക്ഷണത്തിനൊപ്പം തെെര് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
Pic Credit: Getty Images
തൈരിലെ പ്രോട്ടീനും കൊഴുപ്പും കാർബോഹൈഡ്രേറ്റിൻ്റെ ദഹനം എളുപ്പത്തിലാക്കുന്നു.
തൈരിലെ പ്രോബയോട്ടിക്സ് ആൻ്റിബോഡികളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
തൈരിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവയുണ്ട്. കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ധാതുക്കൾ തെെരിലുണ്ട്.
അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
തൈരിൽ ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കും.
തെെര് പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിൻ്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
തൈരിലെ പ്രോബയോട്ടിക്സ് ഗുണങ്ങൾ സമ്മർദ്ദത്തിൻ്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കാൻ ഏറെ നല്ലതാണ്.
Next: ഈ ആരോഗ്യ പ്രശ്നമുള്ളവർ പൈനാപ്പിൾ കഴിക്കരുത്...