8 SEPTEMBER 2024
NEETHU VIJAYAN
ആപ്രിക്കോട്ടിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ, ബീറ്റാ കരോട്ടിൻ, തുടങ്ങിയവയും ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
Pic Credit: Gettyimages
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ഇതിന് ഗുണങ്ങൾ വേറെയുമുണ്ട്.
ആപ്രിക്കോട്ടിലെ ഫൈറ്റോ ന്യൂട്രിയൻ്റുകളും കരോട്ടിനോയിഡുകളും വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു.
ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ യുവത്വവും തിളങ്ങുന്ന ചർമ്മം നൽകുന്നു.
ആപ്രിക്കോട്ടിൽ കരോട്ടിനോയിഡുകളും വിറ്റാമിൻ എയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആപ്രിക്കോട്ടിലെ ആൻ്റിഓക്‌സിഡൻ്റുകളും സസ്യ സംയുക്തങ്ങളും ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്ന ഘടകങ്ങൾ ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്.
Next:പ്രമേഹ രോഗികൾക്ക് ഇളനീർ കുടിക്കാമോ?