ഉപയോഗിച്ച ടീ ബാഗ് വലിച്ചെറിയല്ലേ... വേറെയുമുണ്ട് ​ഗുണങ്ങൾ

11 JULY 2024

NEETHU VIJAYAN

തേയിലയിൽ ചെടികൾക്ക് വളമാകുന്ന മികച്ച പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ടീ ബാഗുകളിലെ തേയില പൊടി ചെടികൾക്ക് ഇടാവുന്നതാണ്.

ചെടികൾക്ക് വളം

Pic Credit: INSTAGRAM

ദുർഗന്ധം ആഗിരണം ചെയ്യുന്നതിനായി ഉപയോഗിച്ച ടീ ബാഗുകൾ ഷൂസുകൾ, അലമാരകൾ അല്ലെങ്കിൽ റഫ്രിജറേറ്ററിൽ വെയ്ക്കാം.

ദുർഗന്ധം

Pic Credit: FREEPIK

ഗ്ലാസ്, മിററുകൾ എന്നിവ വൃത്തിയാക്കാൻ ഉപയോഗിച്ച ടീ ബാഗുകൾ വളരെയധികം മികച്ചതാണ്.

വൃത്തിയാക്കാം

Pic Credit: FREEPIK

ചായ പൊടിയിലെ ടാന്നിനുകൾ എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. ഇതുവഴി ഗ്ലാസുകൾ വെട്ടി തിളങ്ങുകയും ചെയ്യും.

ടാന്നിനുകൾ

Pic Credit: FREEPIK

ചൊറിച്ചിൽ ഒഴിവാക്കാനും ചുവപ്പ് കുറയ്ക്കാനും തണുപ്പിച്ച ടീ ബാഗുകൾ അസ്വസ്ഥതകൾ ഉള്ള ഭാഗത്ത് വെച്ചാൽ മാത്രം മതി.

ചർമ്മരോഗ്യം

Pic Credit: FREEPIK

കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് മാറ്റാനും ഉപയോഗിച്ച ടീ ബാഗുകൾ ഫലപ്രദമാണ്. ഇവ നന്നായി തണുപ്പിച്ചതിന് ശേഷം കണ്ണുകൾക്ക് മുകളിൽ വെക്കുക.

കണ്ണുകൾ

Pic Credit: FREEPIK

പ്രാണികൾ, ഉറുമ്പ്, പുഴു തുടങ്ങിയ കീടങ്ങളെ തടയാൻ ഉപയോഗിച്ച ടീ ബാഗുകൾ ചെടികളുടെ ഇടയിൽ ഇടുന്നത് നല്ലതാണ് .

കീടനാശിനി

Pic Credit: FREEPIK

കമ്പോസ്റ്റിലേക്ക് ഉപയോഗിച്ച ടീ ബാഗുകൾ ഇടുന്നത് നല്ലതാണ്. തേയില പൊടി വിഘടിച്ച് കമ്പോസ്റ്റിൽ പോഷകങ്ങൾ നൽകുന്നു.  

കമ്പോസ്റ്റ്

Pic Credit: FREEPIK

Next: 'എല്ലാവരോടും പറയണം, എല്ലാവരും അറിയണം, അതാണ് അതിന്റെയൊരു മര്യാദ...'