കാഴ്‌ച പ്രശ്‌നങ്ങൾക്ക് ഇതാ പരിഹാരം...  ഇനി ദിവസവും  കഴിക്കാം പിസ്ത.  

10  AUGUST 2024

NEETHU VIJAYAN

നട്‌സിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. പച്ച നിറത്തിലെ കട്ടിയുള്ള തോടോടു കൂടികാണുന്ന ഇവയ്ക്ക് ധാരാളം ആരോ​ഗ്യ ​ഗുണങ്ങളാണുള്ളത്.

പിസ്ത

Pic Credit: INSTAGRAM

ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ, കാൽസ്യം, അയേൺ, സിങ്ക് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

പോഷക​ഗുണം

Pic Credit: FREEPIK

ദിവസവും 5-10 പിസ്ത വീതം കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിൽ പല മാറ്റങ്ങളും വരുത്തുന്നു.

ദിവസവും കഴിക്കാം

Pic Credit: FREEPIK

തടി കുറയ്ക്കാൻ പിസ്തയിലെ ഡയെറ്ററി ഫൈബർ ഗുണം ചെയ്യും. നല്ല ദഹനത്തിനു സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട് കൂടിയാണിത്.

തടി കുറയ്ക്കാൻ

Pic Credit: FREEPIK

ഇത് നമ്മുടെ വയർ നിറഞ്ഞതായി തോന്നിച്ച് വിശപ്പു കുറയ്ക്കുന്നു. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തടി കുറയാൻ സഹായിക്കുന്നു.

വിശപ്പ് കുറയ്ക്കും

Pic Credit: FREEPIK

 കണ്ണിന്റെ ആരോഗ്യം നിലനിർത്താനും പിസ്‌ത നല്ലതാണ്. കാഴ്‌ച പ്രശ്‌നങ്ങൾ ഉള്ളവർക്ക് പിസ്‌ത കഴിക്കാവുന്നതാണ്.

കണ്ണിന്റെ ആരോഗ്യം

Pic Credit: FREEPIK

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിനും പിസ്‌ത നല്ലതാണ്‌. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ കൂട്ടുന്നു.

മസ്‌തിഷ്‌കം

Pic Credit: FREEPIK

പിസ്തയിലെ പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവ പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ്.

ഉദ്ധാരണ പ്രശ്‌നം

Pic Credit: FREEPIK

Next: സോയ ചങ്ക്സ് പതിവാക്കല്ലേ..! ആരോ​ഗ്യത്തിന് അത്ര നല്ലതല്ല