28 August 2024
Sarika KP
കേരളത്തിൽ സുലഭമായി ലഭിക്കുന്ന ചക്കക്കുരു പലപ്പോഴും കളയാറാണ് പതിവ്. എന്നാൽ ഉയർന്ന പോഷകഗുണമാണ് ഇതിനുള്ളത്
Pic Credit: Instagram
മെച്ചപ്പെട്ട ദഹനം, കൊളസ്‌ട്രോൾ അളവ് എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ചക്കക്കുരുവിനുള്ളത്
നാരുകൾ, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞതാണ് ചക്കക്കുരു
വിറ്റാമിനുകൾ എ, സി തുടങ്ങിയ അവശ്യ പോഷകങ്ങളും ചക്ക വിത്തുകളുടെ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും അതുവഴി ബലഹീനതയും അനീമിയയും തടയുകയും ചെയ്യുന്നു
ചക്കക്കുരു കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നു, കാരണം അവയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്
ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
Next: ചായയിൽ അല്പം നെയ്യ് ആയോലോ..! ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല