29 JULY 2024
NEETHU VIJAYAN
ചായ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ? കുറവാണ്. ചിലർക്ക് ഒരു ദിവസം തുടങ്ങണമെങ്കിൽ ചായ കുടിച്ചേ മതിയാകൂ.
Pic Credit: INSTAGRAM
മസാല ചായ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതിൽ അടങ്ങിയിരിക്കുന്ന മസാലക്കൂട്ട് തന്നെയാണ് ഇതിന് കാരണം.
Pic Credit: FREEPIK
ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി, കറുവാപ്പട്ട, തുളസി എന്നിവ പോലുള്ള സുഗന്ധവ്യഞ്ജനങ്ങളും തേയിലയും മാത്രമാണ് ഇതിന്റെ ചേരുവകൾ.
Pic Credit: FREEPIK
മസാല ചായയിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളായ തുളസി, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
Pic Credit: FREEPIK
ഇതിലെ ഇഞ്ചിയുടെ സാന്നിധ്യം ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.
Pic Credit: FREEPIK
മസാല ചായ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷത്തെ തടയുവാൻ സഹായിക്കുകയും ചെയ്യും.
Pic Credit: FREEPIK
ആർത്തവ സമയത്തിന് മുൻപ് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാനാവത്തതാണ്.
Pic Credit: FREEPIK
ഒരു കപ്പ് മസാല ചായ പിഎംഎസിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കും.
Pic Credit: FREEPIK
Next: കർക്കിടകത്തിൽ ഈ തുളസി രസം കഴിക്കൂ... രോഗങ്ങളെ ചെറുക്കാം ഈസിയായി