1 OCTOBER 2024
NEETHU VIJAYAN
നമ്മളുടെയെല്ലാം വീടുകളിലെ അടുക്കളയിലെ നിറ സാനിധ്യമാണ് ശർക്കര. പായസത്തിലും പലഹാരങ്ങളിലുമൊക്കെ ശർക്കര അത്യാവശ്യമാണ്.
Pic Credit: Getty Images
കരിമ്പിൽ നിന്നാണ് ശർക്കര ഉണ്ടാക്കുന്നത്. ഇവ പലഹാരത്തിന് മാത്രമല്ല ആരോഗ്യത്തിനും വളരെ നല്ലതാണ്.
ഓരോ കാലാവസ്ഥയിലും ശർക്കര എങ്ങനെ ശരിയായി സൂക്ഷിക്കണമെന്ന് പലർക്കും അറിവില്ല.
ഒന്ന് മുതൽ രണ്ട് വർഷം വരെ നിലനിൽക്കണമെങ്കിൽ ശർക്കര ഒരു സിപ് ലോക്ക് ബാഗിൽ സൂക്ഷിക്കുക.
ഒരു പേപ്പർ ടവൽ കൊണ്ട് പൊതിഞ്ഞ ശേഷം ഒരു സിപ്പ്-ടോപ്പ് ബാഗിൽ ശർക്കര സൂക്ഷിക്കാവുന്നതാണ്.
സിപ്പ്-ലോക്ക് ബാഗ് ഇല്ലെങ്കിൽ നിങ്ങൾക്ക് ഇത് ഒരു സാധാരണ പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കാം.
ശർക്കര പോളിത്തീൻ കൊണ്ട് പൊതിഞ്ഞ ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നതും നല്ലതാണ്.
ശർക്കര ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് നന്നായി കഴുകി വൃത്തിയാക്കിയ ഉണക്കിയ സ്റ്റീൽ പാത്രമെടുക്കാവുന്നതാണ്.
Next: അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടിയോ, വീട്ടിൽ തന്നെ ഇല്ലേ പ്രതിവിധി