ദിവസവും മുട്ട  പുഴങ്ങി കഴിക്കാറുണ്ടോ?  ഒന്നു  സൂക്ഷിക്കണേ... 

06 JULY 2024

NEETHU VIJAYAN

നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത പോഷകഗുണങ്ങളേറിയ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട.

ഭക്ഷണം

Pic Credit: FREEPIK

സമീകൃതാഹാരമായി അറിയപ്പെടുന്ന മുട്ടയിൽ കാൽസ്യം, പ്രോട്ടീനുകൾ, വൈറ്റമിൻ ഡി തുടങ്ങിയവ ഒട്ടേറെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പോഷകസമ്പന്നം

Pic Credit: FREEPIK

പൊരിച്ചും ഓംലറ്റായും പുഴുങ്ങിയും ബുൾസൈ അടിച്ചും കറി വച്ചുമൊക്കെ മുട്ട കഴിയ്ക്കാവുന്നതാണ്. ഏറ്റവും ആരോഗ്യപരം പുഴുങ്ങികഴിക്കുന്നതാണ്.

പവർഹൗസ്

Pic Credit: FREEPIK

പുഴുങ്ങിയ ഒരു വലിയ മുട്ടയിൽ 78 കലോറി, 6 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിയ്ക്കുന്നു.

ആരോഗ്യപരം

Pic Credit: FREEPIK

പുഴുങ്ങിയ മുട്ട വെറുതെ കഴിക്കുന്നതിന് പകരം ചീരയോ പച്ചക്കറികളോ സവാളയോ കൂടി ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

ചീരയോ പച്ചക്കറിയോ

Pic Credit: FREEPIK

മെറ്റബോളിസവും ദഹനവും മെച്ചപ്പെടുത്തുന്നതാണ് മുട്ട. ഇത് ശരീരത്തുലെ കലോറി എരിച്ചുകളയുന്നതിനും സഹായിക്കുന്നു.

കലോറി

Pic Credit: FREEPIK

ആരോഗ്യം വർദ്ധിപ്പിക്കുന്ന പോഷകങ്ങൾക്കൊപ്പം മുട്ടയിൽ കൊളസ്‌ട്രോളും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് കരളിനും ഹൃദയത്തിനും ദോഷകരമാണ്

കൊളസ്ട്രോൾ

Pic Credit: FREEPIK

മുട്ട അമിതമായി കഴച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്കാണ് സാധ്യത

അമിതമായാൽ

Pic Credit: FREEPIK

Next: കറിവേപ്പില പെട്ടെന്ന് കേടായി പോകുന്നുണ്ടോ? പരിഹാരം ഇവിടെയുണ്ട്