17 JUNE 2024
TV9 MALAYALAM
ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
സ്ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക വളരെ നല്ലതാണ്.
നാരുകൾ അടങ്ങിയതിനാൽ ജാതിക്ക ദഹന പ്രശ്നങ്ങൾക്ക് വളരെ നല്ലൊരു പരിഹാരമാണ്.
ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴി വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിയ്ക്ക സഹായിക്കുന്നു.