03 JULY 2024
NEETHU VIJAYAN
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആൻറിഓക്സിഡൻറുകളുടെയും നാരുകളുടെയും സ്രോതസാണ്.
Pic Credit: FREEPIK
മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനുമെല്ലാം ഓറഞ്ച് തൊലി സഹായിക്കും.
Pic Credit: FREEPIK
ഓറഞ്ചിൻറെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക.
Pic Credit: FREEPIK
ഒരു ടേബിൾ സ്‌പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് മഞ്ഞൾ പൊടി, റോസ് വാട്ടർ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. അതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.
Pic Credit: FREEPIK
ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.
Pic Credit: FREEPIK
മൂന്ന് ടീസ്പൂൺ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.
Pic Credit: FREEPIK
ഒരു വലിയ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിൽ ഒരു വലിയ സ്പൂൺ മുൾട്ടാണിമിട്ടിയും സമം റോസ് വാട്ടറും ചേർക്കുക. ശേഷം മുഖത്ത് പുരട്ടാവുന്നതാണ്.
Pic Credit: FREEPIK
അലർജിയോ മറ്റ് കാര്യങ്ങളോ ഉള്ളവർ പരിശോധന നടത്തിയ ശേഷം മാത്രമെ ഇത് ഉപയോഗിക്കാവൂ.
Pic Credit: FREEPIK
Next: അകാലനരയും മുടികൊഴിച്ചിലും മാറും; റോസ് മേരി ഉപയോഗിക്കേണ്ടത് ഇങ്ങനെ