വയറ് കേടായോ? ഇതാ ചില പ്രകൃതിദത്ത പാനീയങ്ങൾ

11  April 2025

Abdul Basith

Pic Credit: Pexels

ഇടയ്ക്കിടെ നമുക്കെല്ലാവർക്കും വയറുകടി ഉണ്ടാവാറുണ്ട്. വയറുകടി മാറ്റാൻ ചില പ്രകൃതിദത്ത ഒറ്റമൂലികളുണ്ട്. ഇവയിൽ ചിലത് പരിശോധിക്കാം.

വയറുകടി

ഹെൽത്തി ബാക്ടീരിയകൾ കൊണ്ട് സമ്പന്നമാണ് സംഭാരം. സംഭാരം കുടിച്ചാൽ ഈ ഹെൽത്തി ബാക്ടീരിയകൾ അസ്വസ്ഥമായ വയറിനെ സുഖപ്പെടുത്തും.

സംഭാരം

നാരങ്ങവെള്ളം തന്നെ. പക്ഷേ, പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നത് തേനാണ്. കൊഴുപ്പ് കുറച്ച് ദഹനം മെച്ചപ്പെടുത്താൻ ഇതിന് സാധിക്കും.

നാരങ്ങ വെള്ളം

പച്ച മാങ്ങ കൊണ്ട് ഉണ്ടാക്കുന്ന പാനീയമാണ് ആം പന്ന. ഇൻഫ്ലമേഷനും ബാക്ടീരിയയും വൈറലുമൊക്കെ നിയന്ത്രിക്കാൻ ഈ പാനീയം സഹായിക്കും.

ആം പന്ന

ഡൈജസ്റ്റിവ് എൻസൈമിൻ്റെ വളർച്ച പരിപോഷിപ്പിക്കാൻ കറുവപ്പട്ടയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ വയറുകടിയ്ക്ക് ഇത് നല്ലൊരു പരിഹാരമാണ്.

കറുവപ്പട്ട ചായ

തേങ്ങാവെള്ളത്തിൽ ആൻ്റിഓക്സിഡൻ്റുകളും ഇലക്ട്രോലൈറ്റുകളും മാംഗനീസുമൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതും വയറിനെ സഹായിക്കും.

തേങ്ങാവെള്ളം

ഗ്യാസും ബ്ലോട്ടിങും കുറച്ച് ഉദരാരോഗ്യം മെച്ചപ്പെടുത്താൻ കർപ്പൂരതുളസി ചായയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ഇതും വയറുകടിയ്ക്കുള്ള മരുന്നാണ്.

കർപ്പൂരതുളസി ചായ

അലോവീര ജ്യൂസിന് ഇൻഫ്ലമേഷൻ തടയാനാവും. ഇതിന് ഉദരാരോഗ്യം മെച്ചപ്പെടുത്തി ദഹനശേഷി വർധിപ്പിക്കും. വയറുകടി കുറയ്ക്കാൻ വളരെ നല്ലത്.

അലോവീര ജ്യൂസ്