നമ്മൾ എല്ലാവരും ഒന്നിനൊന്ന് വ്യത്യസ്തരാണ്. ചിലർക്ക് പുറത്ത് പോകാനും പുതിയ സുഹൃത്തുക്കളുമായി ഇടപഴകാനും ഇഷ്ടമാണ്. എന്നാൽ മറ്റു ചിലർ ഇതിന് നേരെ വിപരീതമാണ്. അന്തർമുഖരായ ആളുകൾ എങ്ങനെയാണെന്ന് നോക്കാം.

അന്തർമുഖർ

Image Courtesy: Getty Images/PTI

അന്തർമുഖരായ ആളുകൾ വളരെ കുറച്ച് മാത്രം സംസാരിക്കാൻ ആഗ്രഹിക്കുന്നവരും, നിശബ്ദത പാലിക്കാൻ ആഗ്രഹിക്കുന്നവരുമാണ്.

കുറച്ചു സംസാരം

അന്തർമുഖരായ ആളുകൾ സാമൂഹ്യപരമായി ഇടപഴകാൻ മടിയുള്ളവരും, ലജ്ജാശീലരും ആയിരിക്കും.

ലജ്ജാശീലരായിരിക്കും

അവർ അധികം സംസാരിക്കില്ല, എന്നാൽ മറ്റുള്ളവർ പറയുന്നത് അവർ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കും.

കേൾക്കാൻ താല്പര്യം

അവർക്ക് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതിനേക്കാളും, തനിച്ചിരിക്കാൻ ആണ് കൂടുതൽ താല്പര്യം.

തനിച്ചിരിക്കാൻ ഇഷ്ടം

അന്തർമുഖരായ ആളുകൾക്ക് പൊതുവെ സുഹൃത്തുക്കളും കുറവായിരിക്കും. അവർക്ക് യാത്രകൾ പോകാനും, പരിപാടികളിൽ പങ്കെടുക്കാനും താല്പര്യം ഉണ്ടാകില്ല.

സുഹൃത്തുക്കൾ കുറവ്

അവർ ഒരുപാട് ചിന്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ ഒരുകാര്യത്തിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാറില്ല.

ചിന്ത കൂടുതൽ 

ഇത്തരം ആളുകൾ തിരക്കേറിയ സ്ഥലങ്ങളിൽ പോകാൻ ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല അവർക്ക് മറ്റുള്ളവരെ വിശ്വസിക്കാനും വളരെ ബുദ്ധിമുട്ടാണ്

വിശ്വാസക്കുറവ്

NEXT: കാത് കുത്തുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും