മഴക്കാലമെത്തിയാൽ കരുതിയിരിക്കേണ്ട ആവശ്യ സാധനങ്ങൾ എന്തെല്ലാമാണ്?

17  May 2024

TV9 MALAYALAM

മഴക്കാലത്ത്, സീസണൽ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ ഒരു മരുന്ന് കിറ്റും അതോടൊപ്പം കൊതുകുനിവാരണ മരുന്നും സൂക്ഷിക്കുക.

മരുന്ന് കിറ്റും കൊതുകുനിവാരണ മരുന്നും

Pic Credit: Freepik

മഴക്കാലത്ത് കുടകൾ കൈയ്യിൽ കരുതേണ്ടത് അനിവാര്യമാണ്. കൂടാതെ നിലവാരമുള്ള മഴക്കോട്ടുകളും കരുതുക.

കുടകളും മഴക്കോട്ടുകളും

മഴക്കാലത്ത് നടക്കാൻ സുഖപ്രദമായ പാദരക്ഷകൾ ഉപയോ​ഗിക്കുക. വെള്ളത്തിൽ ഇടാൻ അനുയോജ്യമായവ തിരഞ്ഞെടുക്കുക.

പാദരക്ഷകൾ

മഴക്കാലത്ത് വസ്ത്രങ്ങൾ ഉണങ്ങാൻ ഇരട്ടി സമയമെടുക്കുന്നതിനാൽ സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.

വസ്ത്രങ്ങൾ

മഴക്കാലത്തിന് മുന്നോടിയായി നിങ്ങളുടെ ബാക്ക്പാക്ക് വാട്ടർപ്രൂഫ് ആക്കിമാറ്റുക.

വാട്ടർപ്രൂഫ് ബാക്ക്പാക്ക്

നനഞ്ഞ മുടിയിൽ നിന്ന് അസുഖം വരാൻ സാധ്യത കൂടുതലാണ്. അതിനാൽ ഒരു ഹെയർ ഡ്രയർ കൈയ്യിൽ കരുതുക.

ഹെയർ ഡ്രയർ

ശരീരത്തിൽ ഇരുമ്പിൻ്റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങൾ