27 April 2025
TV9 MALAYALAM
Image Courtesy: FREEPIK
കുട്ടികൾ അനുസരണകേട് കാട്ടുന്നത് സാധാരണമാണ്. ആ പ്രായത്തിൽ അവർ പ്രതികരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹകരിക്കാനും പഠിച്ചുകൊണ്ടിരിക്കുകയാണ്.
അനുസരണകേട് കാട്ടുന്നതിന് അവരെ ശകാരിച്ചിട്ട് കാര്യമില്ല. അവരെ സ്നേഹം കൊണ്ടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയും ഈ ദുശീലം മാറ്റാവുന്നതാണ്.
ശകാരിക്കുന്നതിനുമുമ്പ്, നിങ്ങളുടെ കുട്ടിയുമായി വൈകാരികമായി അടുത്ത് പെരുമാറുക. അലറി വിളിച്ച് അവരെ ഭയപ്പെടുത്തരുത്.
അവരെ സ്നേഹത്തോടെ വിളിക്കുന്നതും ആലിംഗനം ചെയ്യുന്നതും നിങ്ങളിലേക്ക് ശ്രദ്ധ ചെലുത്താൻ സഹായിക്കുന്നു. അതിനാൽ അമിത കോപം മാറ്റുക.
കുട്ടികളെ ആവിടെയും ഇവിടെയും നിന്ന് വിളിക്കരുത്. പകരം അവരുടെ കണ്ണിന് മുന്നിലെത്തി സ്നേഹത്തോടെ വിളിച്ചാൽ നിങ്ങളോട് അവർ പ്രതികരിക്കും.
കുട്ടികളോട് ഒരിക്കലും കടുത്ത ഭാഷയിലോ സ്വരത്തിലോ സംസാരിക്കരുത്. ശാന്തമായ സംസാരം കുട്ടിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നു.
കുട്ടികളുടെ പ്രായത്തിന് പറ്റുന്ന തരത്തിൽ നിർദ്ദേശങ്ങൾ നൽക്കുക. മുറി വൃത്തിയാക്കുക എന്ന വാക്കിന് പകരം കളിപ്പാട്ടങ്ങളോ പുസ്തകമോ അടുക്കി വയ്ക്കാൻ പറയുക.
നിങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അവർക്ക് സമയം നൽകുക. കാരണം കുട്ടികൾ എല്ലായ്‌പ്പോഴും തൽക്ഷണം പ്രതികരിക്കണമെന്നില്ല.