പഴങ്ങൾ എപ്പോഴും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ചില പഴങ്ങൾ രാത്രിയിൽ കഴിച്ചാൽ അത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാകണമെന്നില്ല.

രാത്രിയിൽ

വാഴപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാരയും മഗ്നീഷ്യവും കൂടുതലാണ്. ഇത് രാത്രിയിൽ കഴിച്ചാൽ ദഹനത്തെയും ഉറക്കത്തെയും കാര്യമായി ബാധിക്കുന്നു.

വാഴപ്പഴം

ഓറഞ്ച് പോലുള്ള സിട്രസ് അടങ്ങിയ പഴങ്ങൾ ഉയർന്ന അസിഡിറ്റി ഉള്ളവയാണ്, ഉറങ്ങുന്നതിനുമുമ്പ് അവ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും.

സിട്രസ് അടങ്ങിയ

മാമ്പഴത്തിൽ സ്വാഭാവിക പഞ്ചസാര കൂടുതലാണ്, രാത്രിയിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്.

മാമ്പഴം

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് ദഹനനാളത്തിൽ അസ്വസ്ഥതകൾക്കും വീക്കത്തിനും കാരണമാകും.

പൈനാപ്പിൾ

മുന്തിരിയിൽ സ്വാഭാവിക പഞ്ചസാര കൂടുതലാണ്. ഉറക്കത്തിന് മുമ്പ് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്.

മുന്തിരി

ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിൽ കഴിച്ചാൽ ഗ്യാസ് അല്ലെങ്കിൽ വയറു വീർക്കാൻ കാരണമായേക്കും.

ആപ്പിൾ

തണ്ണിമത്തനിൽ ജലാംശം ധാരാളം ഉണ്ട്. രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കുന്നതിനും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും.

തണ്ണിമത്തൻ