17 July 2024
Abdul basith
ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരാണ് നമ്മൾ. അതിനായി പല മാർഗങ്ങളും നാം സ്വീകരിക്കാറുണ്ട്. ഭക്ഷണക്രമീകരണവും വർക്കൗട്ടുമൊക്കെ പരീക്ഷിക്കാറുണ്ട്.
ഇതിനൊപ്പം പരീക്ഷിക്കാവുന്ന ഒന്നാണ് ഹെർബൽ ടീ. ഹെർബൽ ചായകൾക്ക് അടിവയറ്റിലെ കൊഴുപ്പ് കുറച്ച് ശരീരഭാരം നിയന്ത്രിക്കാനാവും. ഇതാ, അതിന് സഹായിക്കുന്ന ചില ഹെർബൽ ചായകൾ.
കറ്റേചിൻസ് എന്ന ആൻ്റിഓക്സിഡൻ്റ്സ് ധാരാളമുള്ള ചായയാണ് ഗ്രീൻ ടീ. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ചൈനക്കാരനാണ് ഒലോംഗ് ചായ. പഠനങ്ങൾ പ്രകാരം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഒലോംഗ് ചായയ്ക്ക് കഴിയും. മെറ്റാബൊളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.
കട്ടൻ ചായയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയമാണ്. ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് സൂക്ഷിക്കാനും കട്ടൻ ചായ സഹായിക്കും.
പുതിനയില ഇട്ട് തിളപ്പിച്ചുണ്ടാക്കുന്ന ചായയിൽ അടങ്ങിയിരിക്കുന്ന മെത്തനോൾ ശരീരത്തിലെ ഗ്യാസ് കുറയ്ക്കും. ഇത് വഴി ദഹനം ശരിയായി നടക്കുകയും ശരീരഭാരം കുറയും ചെയ്യും.
ഇഞ്ചിയിട്ട ചായ ആൻ്റിഓക്സിഡൻ്റ്സിനാൽ സമ്പന്നമാണ്. ഇത് മെറ്റാബൊളിസം വർധിപ്പിച്ച് തടി കുറയ്ക്കാൻ സഹായിക്കും.