ഹൃദയത്തിനുമുണ്ടോ സ്വന്തമായി 'ബ്രെയിന്‍' ? പഠനറിപ്പോര്‍ട്ട്

09  December2024

TV9 Malayalam

ഹൃദയത്തെക്കുറിച്ച് എപ്പോഴും പഠനം നടക്കാറുണ്ട്. ഹൃദയത്തിലെ ന്യൂറോണ്‍ ശൃംഖലയെക്കുറിച്ചാണ് പുതിയ കണ്ടെത്തല്‍

ഹൃദയം

Pic Credit: Getty

നേച്ചര്‍ കമ്മ്യൂണിക്കേഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ നാഡിവ്യൂഹത്തിന് തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍

പഠനറിപ്പോര്‍ട്ട്

സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെയും, ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെയും ഗവേഷകരുടേതാണ് പഠനം

ഗവേഷകര്‍

ഹൃദയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പഠനത്തില്‍. ഹൃദയത്തിന് സ്വന്തം 'ബ്രെയിന്‍' ഉള്ളതുപോലെയെന്ന് കണ്ടെത്തല്‍.

സ്വന്തം ബ്രെയിന്‍ ?

സീബ്രാഫിഷിനെയും ഗവേഷകര്‍ പരിശോധിച്ചു. മനുഷ്യഹൃദയങ്ങളോട് സാമ്യമുള്ളതാണ് ഇവയുടെ ഹൃദയങ്ങള്‍

സീബ്രാഫിഷ്

സിനോആട്രിയല്‍ പ്ലെക്‌സസ് (എസ്എപി) എന്ന ഹൃദയ ഭാഗം കേന്ദ്രീകരിച്ച് പഠനം. കണ്ടെത്തിയത് വൈവിധ്യമാര്‍ന്ന ന്യൂറോണുകള്‍.

ന്യൂറോണുകള്‍

അസറ്റൈല്‍കോളിന്‍, ഗ്ലൂട്ടാമേറ്റ്, സെറോടോണിന്‍ തുടങ്ങിയ വിവിധ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ച് ന്യൂറോണുകള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുവെന്ന് കണ്ടെത്തല്‍

ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍

മസ്തിഷ്‌കത്തില്‍ നിന്നുള്ള കമാന്‍ഡുകള്‍ മാത്രമല്ല ഹൃദയം പിന്തുടരുന്നതെന്ന് കണ്ടെത്തല്‍. വൈദ്യശാസ്ത്രത്തില്‍ ഇത് നിര്‍ണായകമെന്ന് വിലയിരുത്തല്‍

കണ്ടെത്തല്‍

Next: മധുരക്കിഴങ്ങ് പതിവാക്കൂ ഗുണങ്ങള്‍ ഏറെ