രോഗങ്ങൾ പിടിപെടുന്നത് തടയാൻ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അതിനായി ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ ഡയറ്റിൽ ഉൾപ്പെടുത്തണം. അത്തരത്തിൽ പ്രതിരോധശേഷി കൂട്ടാൻ പതിവാക്കേണ്ട ചില പാനീയങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാറ്റെച്ചിൻസ് പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ദിവസവും നാരങ്ങ നീര് ചേർത്ത് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നതും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ധാരാളം ഇലക്‌ട്രോലൈറ്റുകളും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം കുടിക്കുന്നതും രോഗപ്രതിരോധ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.