തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. ചില ശീലങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും സഹായിക്കും. അത്തരത്തിൽ തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
Image Courtesy: Getty Images/PTI
കൃത്യമായ ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറക്കക്കുറവ് തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാൽ ദിവസവും ഏഴ്-എട്ട് മണിക്കൂർ എങ്കിലും ഉറങ്ങുക.
പസിലുകളും മറ്റ് ബ്രെയിൻ ഗെയിമുകളും കളിക്കുന്നത് തലച്ചോർ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കാൻ സഹായിക്കും.
വായിക്കുന്നത് അറിവ് വർധിപ്പിക്കുകയും ഏകാഗ്രത ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിലൂടെ തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. അതിനാൽ, വായന ശീലിക്കുക.
ജിജ്ഞാസയുള്ള മനസ് എപ്പോഴും പുതിയ കാര്യങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കും. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തി കൂട്ടാനും സഹായിക്കുന്നു.
പ്രൊസസ്ഡ് ഫുഡ്, മധുര പലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്.
തലച്ചോറിന്റെ ആരോഗ്യത്തിനായി പോഷകാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. പോഷകാഹാരത്തിന്റെ കുറവ് തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീൻ, ക്ലാസ്യം, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.