2 April 2024
Nithya Vinu
Pic Credit: Freepik
ചില ഭക്ഷണങ്ങൾ ആരോ ഗ്യകരമാണെങ്കിലും വെറും വയറ്റിൽ കഴിക്കാൻ പാടില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം..
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിൽ അസിഡിറ്റി വർധിപ്പിക്കും. വയറ് വീർക്കൽ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇവ കാരണമാകും.
ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങൾ ആസിഡ് ഉൽപാദനം വർധിപ്പിക്കുന്നു. ഇത് നെഞ്ചെരിച്ചിലിന് കാരണമായേക്കാം.
വെറും വയറ്റിൽ തൈര് കുടിക്കാൻ പാടില്ല. വെറും വയറ്റിലെ ആസിഡ് തൈരിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും അതിന്റെ പ്രോബയോട്ടിക് ഗുണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ഉയർന്ന നാരുകളുള്ള പച്ചക്കറികളും വെറും വയറ്റിൽ കഴിക്കരുത്. ഇത് വയറ് വേദനയ്ക്കും ദഹന പ്രശ്നങ്ങൾക്കും കാരണമായേക്കാം.
ഇവയിൽ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ അസിഡിറ്റി വർധിപ്പിക്കുകയും വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
വാഴപ്പഴം ആരോ ഗ്യത്തിന് നല്ലതാണെങ്കിലും വെറും വയറ്റിൽ കഴിക്കുന്നത് ദോഷം ചെയ്യും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്. ആരോഗ്യ വിദ ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.